കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി കുറ്റവാളിയുടെ രോദനം: കെ. സുരേന്ദ്രന്‍

കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കുറ്റവാളിയുടെ രോദനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സികളെ തിരിച്ചുവിളിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന നിലപാട് പരിഹാസ്യമാണ്. സി.എം. രവീന്ദ്രനെ പൂര്‍ണമായി സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ വിരട്ടിയോടിക്കാന്‍ സാധിക്കില്ലെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

മുഖ്യമന്ത്രി കത്തയച്ചതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ വന്നതെന്നാണ് ഇത്രയും നാള്‍ പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളെ തിരിച്ചുവിളിക്കാന്‍ കത്തയക്കുന്നു. പരിഹാസ്യമാണ് ഈ നടപടിയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights k surendran against cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top