മണിലാലിൻ്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം; ആവർത്തിച്ച് എ വിജയരാഘവൻ

manilal's was political murder says a vijayaraghavan

മൺറോത്തുരുത്തിലെ മണിലാലിൻ്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ആവർത്തിച്ച് സിപിഐഎം. ബിജെപി ക്രിമിനൽ പശ്ചാത്തലം ഉള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാർട്ടി അംഗത്വം നൽകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാഷ്ട്രീയ കൊലപാതകം എന്ന ആരോപണം പൊലീസ് നേരത്തെ തള്ളിയിരുന്നു.

തെക്കൻ ജില്ലകളിൽ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ച ഡിസംബർ 6 ന് രാത്രിയായിരുന്നു മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ ബി.ജെ.പി ആണെന്നും സിപിഐഎം ആരോപിച്ചു. പൊലീസിൻ്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും ഈ വാദം തള്ളി. കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം ആണെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിക്കുകയാണ് സിപിഐഎം . മണി ലാലിൻ്റെ വീട് സന്ദർശിച്ച ശേഷമാണ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പൊലീസ് റിപ്പോർട്ട് പൂർണമായും തള്ളാൻ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല . റിമാൻഡ് റിപ്പോർട്ട് പ്രാഥമിക അന്വേഷണത്തിൻ്റെ മാത്രം അടിസ്ഥാനത്തിലാണെന്നും, വിശദമായ അന്വേഷണത്തിൽ കാര്യങ്ങൾ പുറത്തുവരുമെന്നും വിജയരാഘവൻ പറഞ്ഞു.

Story Highlights political murder, a vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top