നീലഗിരിയിൽ അച്ഛനെയും മകനെയും കാട്ടാന ആക്രമിച്ചു കൊന്നു

neelgiri elephant attacked father and son

കേരള തമിഴ്നാട് അതിർത്തിയിൽ ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.
ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്.

ഇന്ന് സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

ജില്ലാ കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമേ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top