ഫ്‌ളാറ്റിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം; പരാതിയില്ലെന്ന് ബന്ധുക്കൾ

ഫ്‌ളാറ്റിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ച സംഭവത്തിൽ പരാതിയില്ലെന്ന് ബന്ധുക്കൾ. അതേസമയം, ഫ്‌ളാറ്റുടമ ഇംതിയാസ് അഹമ്മദ് ഒളിവിൽ പോയി.

കൊച്ചി മറൈൻഡ്രൈവിലുള്ള ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശി കുമാരിയ്ക്ക് അപകടം സംഭവിക്കുന്നത്. തുടർന്ന് ഗുരുതരാവസ്ഥയിൽ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി ഇന്നലെ രാത്രിയാണ് മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പരാതി ഉന്നയിച്ച ബന്ധുക്കൾ നിലവിൽ പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്.

Story Highlights Woman dies after falling from flat; Relatives say no complaint

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top