കര്‍ഷക പ്രക്ഷോഭം; മുഖം രക്ഷിക്കാന്‍ പുതുവഴികള്‍ തേടി കേന്ദ്രം

കര്‍ഷക സമരം കനക്കുന്നതിനിടെ മുഖം രക്ഷിക്കാന്‍ പുതിയ വഴികള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ക്കായുള്ള പാക്കേജ് അടക്കം കേന്ദ്രം പരിഗണിക്കുന്നുണ്ട്. ലോണുകള്‍ എഴുതിത്തള്ളുന്നതടക്കം നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ തയാറായേക്കും. ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുനഃപരിഷ്‌ക്കരണവും പരിഗണനയില്‍ കേന്ദ്രം വച്ചിട്ടുണ്ട്. കര്‍ഷകരുമായി ഈ ആഴ്ച തന്നെ വീണ്ടും ചര്‍ച്ച നടത്തുമെന്നും വിവരം.
അതേസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനയും രംഗത്തെത്തി. താങ്ങുവില നിയമം മൂലം സംരക്ഷിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങളില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നാവശ്യപ്പെട്ട്
രണ്ടാമത്തെ സംഘപരിവാര്‍ അനുഭാവമുള്ള കര്‍ഷക സംഘടനയാണ് ബില്ലിലെ വ്യവസ്ഥകള്‍ക്ക് എതിരെ രംഗത്ത് എത്തുന്നത്. ഭാരതീയ കിസാന്‍ സഭ ബില്ലുകളിലെ വ്യവസ്ഥകള്‍ പരിഷ്‌കരിക്കപ്പെടണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.
അതേസമയം പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ബജറ്റ് അവതരണം മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ നടത്താന്‍ ആണ് കേന്ദ്രം തീരുമാനിച്ചത്. ഇതിനായി പാര്‍ലമെന്റ് സമ്മേളനം ജനുവരി അവസാന വാരം മുതല്‍ ചേരും.
Story Highlights – farmers protest, central government, delhi chalo protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here