കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം; മുഖ്യമന്ത്രിയുടെ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് വാക്സിൻ‌ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ മറുപടി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ആരിൽ നിന്നും കാശ് ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തി. തെരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കൺവീനർ എം. എം ഹസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം വിഷയം ഏറ്റുപിടിച്ചത്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് കൊവിഡിന് ചികിത്സ സൗജന്യമായി നൽകുന്നത്. അതുപോലെ തന്നെ പ്രതിരോധ നടപടിക്കും പണം ഈടാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights – Covid vaccine, pinarayi vijayan, Election Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top