കര്‍ഷക സമരം 19ാം ദിവസത്തിലേക്ക്; പ്രതിരോധിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു

19-ാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായി തുടരുന്നതിനിടെ ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തമാക്കി. അതേസമയം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂറ്റന്‍ മാര്‍ച്ചുകളുമായി കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുകയാണ്.
കര്‍ഷകരെ തടയാന്‍ ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയില്‍ 1000ല്‍ ഏറെ പൊലീസുകാരെയും ഫരീദാബാദ്, പല്‍വല്‍, ബദര്‍പൂര്‍ എന്നിവിടങ്ങളിലായി 3500 പൊലീസുകാരെയും നിയോഗിച്ചു. കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചു.
Read Also : കര്‍ഷക പ്രക്ഷോഭം: രാജ്യതലസ്ഥാനത്ത് ഇന്ന് നിരാഹാര സത്യഗ്രഹം
ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകളിലെ ഉപരോധ സമരം ഇന്നും തുടരും. രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ട്രാക്ടര്‍ മാര്‍ച്ചുമായാണ് ഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയില്‍ കര്‍ഷകര്‍ എത്തിയത്. സമരം ശക്തമായി തുടരുന്ന ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ രാവിലെ 8 മണി മുതല്‍ 5 മണി വരെ കര്‍ഷകര്‍ നിരാഹാരം സമരം നടത്തും
കര്‍ഷക സമരത്തിന് വിവിധ കോണില്‍ നിന്ന് പിന്തുണ ഏറിവരികയാണ്. ഡിസംബര്‍ 19ന് മുന്‍പ് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇല്ലെങ്കില്‍ ട്രെയിന്‍ തടയലിലേക്ക് സമരം കടക്കും. എന്നാല്‍ കര്‍ഷകരെ അനുനയിപ്പിച്ച് വീണ്ടും ചര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. അതേസമയം ആദ്യം നിയമം പിന്‍വലിക്കുക പിന്നീട് ചര്‍ച്ച ആകാം എന്ന നിലപാടിലാണ് കര്‍ഷകര്‍.
Story Highlights – farmers protest, delhi chalo protest, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here