Advertisement

മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

December 14, 2020
Google News 2 minutes Read

മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിന് സമീപമാണ് അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകട ശേഷം വാഹനം നിർത്താതെ പോയി എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രദീപിൻ്റെ അപകട മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദർശിച്ചു.

എസ്.വി പ്രദീപ് മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ചാനല്‍ വിട്ടതിന് ശേഷം വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

Story Highlights – journalist s v pradeep died an accident in trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here