പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ജാമ്യം നല്‍കിയാലും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിനു ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights Palarivattom bridge corruption case; V.K. Ibrahim Kunju’s bail application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top