എസ് വി പ്രദീപിന്‍റെ മരണം; അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പറിന്‍റെ സിസി‍ടിവി ദൃശ്യങ്ങള്‍ ട്വൻ്റിഫോറിന്

sv pradeep accident cctv viduals

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി ദൃശ്യത്തിൽ കാണാം. അപകട ശേഷം ടിപ്പര്‍ വേഗതത്തിൽ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ടിപ്പർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എസ്.വി പ്രദീപിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് നിർദേശം നൽകിയെന്ന് ഡി.സി.പി ദിവ്യ ഗോപിനാഥ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

സ്കൂട്ടറിൽ വാഹനം തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ദിവ്യ ഗോപിനാഥ് അറിയിച്ചു.

അതേസമയം, വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന് എസ് വി പ്രദീപിൻ്റെ കുടുംബം പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം ഭീഷണിയുള്ളതായി അറിയാമായിരുന്നുവെന്നും അമ്മ വസന്തകുമാരി പറഞ്ഞു.

Story Highlights – sv pradeep accident cctv viduals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top