എല്‍ഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാകും: കോടിയേരി ബാലകൃഷ്ണന്‍

എല്‍ഡിഎഫിന് അനുകൂലമായ തരംഗം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ പ്രകടിതമായ രൂപമാണ് വോട്ടിംഗില്‍ പ്രതിഫലിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമപരമായ പദ്ധതികള്‍ക്കുമുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വോട്ടിംഗിന് മുന്‍പ് ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
കേരളത്തിലെ എല്‍ഡിഎഫിനെ ഇല്ലാതാക്കാം എന്ന കോര്‍പറേറ്റ് പദ്ധതിക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടി കൊടുക്കും. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. 600 രൂപയായിരുന്ന പെന്‍ഷന്‍ 1400 രൂപയായി വാങ്ങുന്ന സാധാരണക്കാരന്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യില്ല. കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ കാത്ത് സൂക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും കോടിയേരി ചോദിച്ചു.
Story Highlights – There will be a positive wave for the LDF: Kodiyeri Balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here