വയനാട് കടച്ചിക്കുന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

വയനാട് കടച്ചിക്കുന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. പരിസ്ഥിതി ലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.
അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജിയോളജിസ്റ്റ്, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ളയുടേതാണ് ഉത്തരവ്.
കഴിഞ്ഞ ദിവസം ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറി ഡ്രൈവർ മരിച്ചിരുന്നു. രണ്ട് തവണ പഞ്ചായത്ത് അനുമതി നിഷേധിച്ച ശേഷം ഹൈക്കോടതിയെ സമീപിച്ച് തുടർന്ന് ലഭിച്ച അനുമതിയോടെ പ്രവർത്തിക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ക്വാറിയുടെ പ്രവർത്തനം മൂലം പ്രദേശവാസികൾക്കുണ്ടാകുന്ന ദുരിതത്തെ കുറിച്ച് ട്വന്റിഫോർ സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.
Story Highlights – wayanad quarry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here