Advertisement

കോഴിക്കോട് രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

December 15, 2020
Google News 1 minute Read
curfew in kozhikode for two days

കോഴിക്കോട് രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വോട്ടെണ്ണല്‍ പ്രമാണിച്ച്‌ ജില്ലയുടെ വടക്കന്‍ മേഖലയില്ലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പെടുത്തിയിരിക്കുന്നത്‌. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ.

ഡിസംബർ 14ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പിലാണ് കോഴിക്കോട് പോളിം​ഗ് നടന്നത്. വോട്ടിം​ഗിനിടെ ജില്ലയിൽ ചിലയിടങ്ങളിൽ സംഘർഷങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

Story Highlights – curfew in kozhikode for two days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here