കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദയാഭായി സിംഗുവിലെത്തി

കർഷക സമരം 20-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തക ദയാഭായി സിംഗുവിലെത്തി.

‘മധ്യപ്രദേശിലായിരുന്ന ദയാഭായി സുഹൃത്തുക്കൾ വഴിയാണ് കർഷക സമരത്തെക്കുറിച്ച് അറിയുന്നത്. സമരത്തെക്കുറിച്ച് കേട്ടപ്പോൾ മുതൽ ഏറെ അസ്വസ്ഥയായി. സമരത്തിന്റെ വേറിട്ട മുഖം സമരമുഖത്തേക്ക് എത്തിച്ചേരുന്നതിന് കൂടുതൽ പ്രചേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ താൻ കേരളത്തിലെ കർഷകരോട് സമരത്തിൽ അണി ചേരാനും ഇത് ഒരു വലിയ സമര പ്രസ്ഥാനമാക്കി മാറ്റാനും സംസാരിച്ചിരുന്നു. എന്നാൽ അവർ അതിന് തയാറായില്ല’ – എന്ന് ദയാഭായി ട്വന്റിഫോറിനോട് പറഞ്ഞു.

സമരം നയിക്കുന്ന കർഷകരിൽ ഇച്ഛാശക്തിയും അച്ചടക്കവും കാണുന്നുണ്ട് ഐക്യവും കാണന്നു. വിമർശിക്കുന്ന പലരും കാര്യങ്ങൾക്ക് നേരെ പ്രതികരിക്കാറില്ല. കർഷകർക്ക് അനുകൂലമല്ലാത്ത ഈ നിയമമാണിത് എന്നറിഞ്ഞുകൊണ്ട് തന്നെ പലരും പ്രതികരിക്കാതെ ഇരിക്കുന്നു. ഇതൊരു ജനാധിപത്യ സംവിധാനമാണ് ഇവിടെ പ്രതികരിക്കാനുള്ള ശേഷിയാണ് വേണ്ടത്. വലിയ മുന്നേറ്റമാണിതെന്നുകൊണ്ട് തന്നെ എതിർക്കുന്നവർ പലതും പറയും. അതിനെയൊക്കെ നേരിടാൻ തയാറാവണം. സമരം ഇന്ത്യ മുഴുവനും വ്യാപിക്കണമെന്നാണ് അഭിപ്രായം. പാല്, അന്നം എന്നിവ ഉണ്ടാക്കുന്ന കർഷരെ ഇല്ലായ്മ ചെയ്തിട്ട് കമ്പനികളെ ഉയർത്തികൊണ്ടു വരാനുള്ള ശ്രമങ്ങൾ അനുവദിക്കാൻ പാടില്ലെന്നും ദയാഭായി പറഞ്ഞു.

Story Highlights – Dayabhai reacheddelhi for farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top