അധികാരവും പണവും ഒഴുക്കിയാണ് ബിജെപി ഭരണം പിടിച്ചത്; വി കെ ശ്രീകണ്ഠന്‍ എംപി

VK Sreekandan

അധികാരവും പണവും ഒഴുക്കി ബിജെപി ഭരണം പിടിച്ചതാണെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ എംപി. ഈ പ്രവണത ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ചാണ് പാലക്കാട്ടെ ബിജെപി വിജയം ഉണ്ടായതെന്നും വികെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു. മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം എന്ന് പാലക്കാട് നഗരസഭ തെളിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.
പട്ടാമ്പിയില്‍ വിമതരെ കൂട്ടിയുള്ള ഭരണത്തിന് ശ്രമിക്കില്ല. കച്ചവട കൂട്ടുകെട്ടിന് കോണ്‍ഗ്രസ് തയാറല്ല. ജനവിധി മാനിക്കുന്നു. ചിറ്റൂര്‍ നഗരസഭയില്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും വികെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights – BJP’s victory in Palakkad; VK Sreekandan response

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top