കിഴക്കമ്പലത്ത് 5 ഇടത്ത് വിജയം ഉറപ്പിച്ച് ട്വന്റി ട്വന്റി

കിഴക്കമ്പലത്ത് 19 വാർഡുകളിലെ വോട്ടെണ്ണി തീരുമ്പോൾ ട്വന്റി ട്വന്റി 5 ഇടത്ത് വിജയം ഉറപ്പിച്ചു. കുന്നത്തുനാട് 16 വാർഡുകളിൽ ഫലം പുറത്തുവന്ന 8 വാർഡുകളിൽ 7ലും ട്വന്റി ട്വന്റിയ്ക്കാണ് ജയം. ഇവിടെ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

ഐക്കരനാട് പഞ്ചായത്തിലും 14ൽ 10 ലും ട്വന്റി ട്വന്റി ജയമുറപ്പിച്ചു. മഴുവന്നൂരിലും 19 വാർഡുകളിൽ ഫലം പുറത്തുവന്ന 12ൽ 8ലും ട്വന്റി ട്വന്റി നേടി. മറ്റു 4 വാർഡുകളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു.

Story Highlights – Twenty20 with 5 wins secured kizhakkambalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top