ഇടുക്കിയില്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം

protest against the Congress district leadership in Idukki

ഇടുക്കിയില്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. ജില്ലയില്‍ യുഡിഎഫിന് ഉണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം നേതാക്കളുടെ ഗ്രൂപ്പ് തര്‍ക്കമാണെന്ന് ഒരു വിഭാഗം പറയുന്നു. കോണ്‍ഗ്രസ് കാലുവാരിയെന്നു പി ജെ ജോസഫും തുറന്നടിച്ചിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ യുഡിഎഫില്‍ തര്‍ക്കം രൂക്ഷമായിരുന്നു. കെപിസിസി കത്തുമായി വന്ന മഹിളകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ അവസാന നിമിഷം ജില്ല നേതൃത്വം ഒഴിവാക്കിയത് വാര്‍ത്തയായിരുന്നു.

തൊടുപുഴ 19 വാര്‍ഡിലും സമാനമായ സാഹചര്യമാണ് ഉണ്ടായത്. ഇത്തരത്തില്‍ നിരവധി ഇടങ്ങളിലാണ് വിജയസാധ്യത ഉള്ള സ്ഥാനാര്‍ത്ഥികളെ മാറ്റി ജില്ല നേതൃത്വത്തിനു താല്പര്യം ഉള്ളവരെ സ്ഥാനാര്‍ത്ഥിയാകിമാറ്റിയത് എന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചു ജില്ല പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആശയ കുഴപ്പം ഉണ്ടായെന്നു കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നുണ്ട്.
ജില്ല പഞ്ചായത്തില്‍ കഴിഞ്ഞതവണ 8 സീറ്റ് നേടിയ കോണ്‍ഗ്രസ് രണ്ടു വാര്‍ഡിലേക്ക് തകര്‍ന്നടിഞ്ഞു. പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന പാമ്പാടും പാറ പഞ്ചായത്തിന്റെ ഭരണവും ഇക്കുറി കൈവിട്ടു. ഡിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോല്‍വി ഏറ്റുവാങ്ങേടി വന്നതും കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ ചൂടികാണിക്കുന്നു. 1964 ഭൂപതിവ്ചട്ടത്തിനെതിരായി കോണ്‍ഗ്രസ് നടത്തിയ സമരവും ഇടുക്കിയില്‍ വോട്ടായി മാറിയിട്ടില്ല.

Story Highlights – protest against the Congress district leadership in Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top