കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ സ്വയം വെടിയുതിർത്ത് മരിച്ചു

കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാന ഗുരുദ്വാരയിലെ സിഖ് പുരോഹിതൻ ബാബ രാം സിംഗാ(65)ണ് മരിച്ചത്.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെയാണ് ഇദ്ദേഹം സിംഗു അതിർത്തിയിലെത്തിയത്. തുടർന്ന് കർഷകർക്കൊപ്പം അദ്ദേഹം ചെലവഴിച്ചു. കർഷകർക്ക് പിന്തുണ അറിയിച്ച് ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം സ്വയം വെടിയുതിർത്തത്. ഉടൻ തന്നെ അദ്ദേഹത്തെ
പാനിപ്പത്തിലെ പാർക്ക് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബാബ രാം സിംഗിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അവകാശങ്ങൾക്കായി പൊരുതുന്ന കർഷകർ തന്നെ വേദനിപ്പിക്കുകയാണെന്ന് ബാബ രാം സിംഗ് ആത്മഹത്യാ കുറിപ്പിലെഴുതി. സർക്കാർ അവരോട് നീതിപുലർത്താത്തതിൽ അവരുടെ വേദന താനും പങ്കുവക്കുകയാണ്. അനീതി ചെയ്യുന്നത് പാപമാണ്. കർഷകരെ പിന്തുണക്കാൻ പലരും അവരുടെ അവാർഡുകൾ സർക്കാറിന് നൽകി. താൻ സ്വയം ജീവൻ ത്യജിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
Story Highlights – Sikh priest shoots self near Singhu border dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here