ജനങ്ങൾ ഞങ്ങളെ കൈവിടില്ല, ഗവൺമെന്റിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

അത്യുജ്ജല വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. വിജയം പ്രതീക്ഷിച്ചിരുന്നതാണ്. ജനങ്ങൾ ഞങ്ങളെ തള്ളിക്കളയില്ലെന്ന് ഉറപ്പായിരുന്നുവെന്നും കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി.

നാല് ഭാഗത്ത് നിന്നും വളഞ്ഞിട്ട് ആക്രമണമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും മുഖ്യമന്ത്രിയ്ക്കും ഗവൺമെന്റിനുമെതിരെയും നേരിടേണ്ടി വന്നത്. എന്നാൽ ഞങ്ങൾ ജനങ്ങൾക്കൊപ്പം നിന്നു ജനങ്ങൾക്കാവശ്യമായ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഈ ആക്രമണത്തിനിടയിലും തയാറായി. അതുകൊണ്ടു തന്നെ ജനങ്ങൾ ഞങ്ങളെ കൈവിടില്ല, ഗവൺമെന്റിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ശൈലജ ടീച്ചർ പ്രതികരിച്ചു. ഇടതു പക്ഷ ജനാധിപത്യ മുന്നണി യോജിപ്പോടുകൂടിയുള്ള പ്രവർത്തനമാണ് കാഴ്ചവച്ചത്. വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഞങ്ങൾ യോജിച്ച പ്രവർത്തനം കാഴ്ചവച്ചപ്പോൾ ജനങ്ങൾ അതിന് വലിയ അംഗീകാരമായി തിരികെ തന്നു. കൂടുതൽ വികസനം ജനങ്ങൾ ആഗ്രഹിക്കുന്നു. അതിനുള്ള ജനവിധിയാണിത്. വലിയ തോതിൽ ആക്രമണമുണ്ടായ അവസരത്തിലാണ് സന്തോഷകരമായ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഇടത് പക്ഷ ജനാധിപത്യമുന്നണിയ്ക്ക് കഴിഞ്ഞത്. ജനങ്ങളോടൊപ്പം എന്നും ഞങ്ങൾ ഉണ്ടാവും ജനങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ടാവുമെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു.

Story Highlights – The Minister of Health said that the people would not abandon us and would stand by the development activities of the government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top