മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു

മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു. ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടർ തുറന്നു വിട്ടതു മുലം വെളളം ഇല്ലാതിരുന്നതും കൊവിഡ് മഹാമാരിയും മൂലം നിർത്തിവച്ചിരുന്ന ബോട്ടിംഗ് ആണ് പുനരാരംഭിച്ചത്.

പെരിയാറിന്റെ തീരത്തുകൂടി കാനനഭംഗി ആസ്വദിച്ചു കൊണ്ട് കാടിന് നടുവിലുടെയുള്ള ബോട്ട് യാത്രയാണ് ഭൂതത്താൻകെട്ടിലെ പ്രധാന ആകർഷണം. ഈ യാത്ര ആസ്വദിക്കുന്നതിന് സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ബോട്ട് സർവീസുകൾ പുനരാരംഭിച്ചത്. ചെറുതും വലുതുമായ പത്തോളം ബോട്ടുകളാണ് സർവീസ് നടത്തുക. കൊവിഡ് മാനദണ്ഡങ്ങൾപാലിച്ച് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ്ബോട്ട് യാത്ര. കഴിഞ്ഞ മാസം മുഖ്യമന്ത്രി 30 കോടി രൂപയുടെ വിനോദ സഞ്ചാര വികസന പദ്ധതി ഇവിടെ ഉദ്ഘാടനം ചെയ്തിരുന്നു.

Story Highlights – Boating resumed at Bhootthanket after a long hiatus of months

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top