Advertisement

കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം

December 17, 2020
Google News 2 minutes Read
sonia and rahul gandhi

കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം. കോണ്‍ഗ്രസിന് ആശിക്കാനും ആശ്വസിക്കാനും ഉള്ള ഘടകങ്ങള്‍ ഇല്ലാത്ത ഫലം ആണ് സംസ്ഥാനത്ത് ഉണ്ടായതെന്ന കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍ വറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള വിരളം സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് കേരളം. കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭരണം ലഭിക്കും എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതിനുള്ള മുന്നോടിയായി വലിയ പ്രതിക്ഷയാണ് ദേശീയ നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അര്‍പ്പിച്ചിരുന്നത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയം നേടും എന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് അവകാശപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഫലം വന്നപ്പോള്‍ വലിയ ഞെട്ടലാണ് ദേശീയ നേതൃത്വത്തിനുള്ളത്.

ഫലം വിലയിരുത്തി ഇക്കാര്യത്തില്‍ ദേശീയ അധ്യക്ഷയ്ക്ക് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. താരിഖ് അനവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അനുകൂല സാഹചര്യത്തിലെ പരാജയം സംഘടനാ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന വിലയിരുത്തലാണ് അടിസ്ഥാനപരമായി നടത്തുന്നത്. കോണ്‍ഗ്രസിന് ആശിക്കാനും ആശ്വസിക്കാനും ഉള്ള ഘടകങ്ങള്‍ ഇല്ലാത്തതാണ് ഫലം. അനുകൂല ഘടകങ്ങള്‍ ഒന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഗുണമായില്ല.

ഘടകക്ഷികള്‍ക്ക് വലിയ തിരിച്ചടി ഉണ്ടാകാത്ത സാഹചര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. കെപിസിസി അധ്യക്ഷന്റെ സമീപനമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തില്‍ ഉണ്ട്. റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി അടിയന്തിര നടപടികളിലെക്ക് ദേശീയ നേതൃത്വം കടക്കുമെന്നാണ് വിവരം.

Story Highlights – Central leadership of the Congress to take immediate action on organizational issues in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here