ജനുവരി മുതൽ കെഎസ്ആർടിസി മുഴുവൻ സർവീസുകളും പുനഃരാരംഭിക്കും

ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന കെ​എസ്​ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കും. കെഎസ്ആർടിസി സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ ആണ് ഇക്കാര്യം അ​റി​യി​ച്ചത്. ഇ​തി​ന് വേ​ണ്ടി എ​ല്ലാ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​. ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ൾ ര​ണ്ട് ജി​ല്ല​ക​ളി​ലും, സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ നാ​ല് ജി​ല്ല​ക​ൾ വ​രെ​യും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യം നി​ല​നി​ർ​ത്തുമെന്നും ബിജുപ്രഭാകർ വ്യക്തമാക്കി.

ക്രിസ്മസ്-പുതുവത്സര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി നാല് വരെയാണ് പ്രത്യേക സർവീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബം​ഗളൂരുവിലേയ്ക്കും തിരിച്ചും സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Story Highlights – KSRTC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top