കൊവിഡ് വാക്‌സിന്‍ രാജ്യത്ത് നിർബന്ധമാക്കില്ല; വാക്സിന് മുൻപ് രജിസ്ട്രേഷൻ നിർബന്ധം : ആരോഗ്യ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ രാജ്യത്ത് നിർബന്ധമാക്കില്ല. വാക്സിൻ സ്വീകരിക്കണോ എന്നതിൽ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിൻ സംബന്ധിച്ച് ജനങ്ങൾക്കിടയിലുണ്ടായ ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ മന്ത്രി പറഞ്ഞത്.
മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ പോലെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാക്‌സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് മുക്തരായവര്‍ക്കും വൈറസിനെതിരേയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നത് ഉചിതമാണെന്ന് ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ രൂപപ്പെടുകയെന്നും മന്ത്രാലയം പറഞ്ഞു.
കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് രജിസ്റ്റർ ചെയ്യണം. രജ്സ്ട്രേഷന് ശേഷം വാക്സിൻ ഉപഭോക്താവിന് ഒരു സമയം നൽകും. ആദ്യ ഡോസ് ലഭിച്ച ശേഷം ഉപഭോക്താവിന് മൊബൈലിൽ ഒരു മെസ്സേജ് വരും. രജിസ്ട്രേഷന്റെ സമയത്ത് പാൻ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി എന്നിവയിലേതെങ്കിലും കരുതണം.
Story Highlights – covid vaccine not mandatory says health ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here