ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Second phase of local elections; Wayanad has the highest polling in the state

ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ‘മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍’ എന്ന തലക്കെട്ട് വെബ്‌സൈറ്റില്‍ നിന്ന് നീക്കി. ‘മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം’ എന്നാക്കിയാണ് തിരുത്തിയത്.

Read Also : ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവ്; മുനിസിപ്പാലിറ്റികളുടെ എണ്ണത്തിലും യുഡിഎഫിന് മേല്‍ക്കൈ ഇല്ല

ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവ് ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയത് ട്വന്റിഫോറാണ്. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നായിരുന്നു ട്രെന്‍ഡ് സൈറ്റില്‍ നല്‍കിയിരുന്നത്.

മുന്നണികള്‍ക്ക് തുല്യമായി വിജയം ലഭിച്ച തദ്ദേശ സ്ഥാപനങ്ങള്‍ ഒരു മുന്നണിക്ക് മാത്രം മുന്‍തൂക്കം ലഭിച്ചുവെന്ന തെറ്റായ വിവരം ആണ് വെബ്‌സൈറ്റില്‍ നല്‍കിയിരുന്നത്. ട്വന്‍റിഫോര്‍ വിശദാംശങ്ങള്‍ പരിശോധിച്ചു. 39 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും 37 ഇടങ്ങളില്‍ യുഡിഎഫിനും ഭൂരിപക്ഷം ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നാല് നഗരസഭകളുമുണ്ട്.

Story Highlights – website, election commission, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top