Advertisement

ഹത്റാസ് കൂട്ടബലാത്സം​ഗം: പീഡനത്തിന് തെളിവില്ലെന്ന പൊലീസ് വാദം തള്ളി സിബിഐ; കുറ്റപത്രം സമർപ്പിച്ചു

December 18, 2020
Google News 1 minute Read
hathras case cbi submits charge sheet

ഹത്റാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായ് സ്ഥിതികരിച്ച് സി.ബി.ഐ കുറ്റപത്രം. 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. അലഹബാദ് ഹൈകോടതിയുടെ മേൽ നോട്ടത്തിലാണ് സി.ബി.ഐ അന്വേഷണം നടന്നത്.

ബലാത്സംഗം നടന്നതിന് തെളിവില്ലെന്ന ഉത്തർ പ്രദേശ് പൊലീസിന്റെ വാദത്തെ തള്ളുന്നതാണ് സിബിഐയുടെ കണ്ടെത്തൽ. ഹ്താറാസിൽ 19കാരിയായ ദലിത് പെൺകുട്ടി ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയായതായ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. വ്യക്തമായ തെളിവുകളാണ് ഇക്കാര്യത്തിൽ ഉള്ളത്. സാഹചര്യവും ബലാത്സംഗം നടന്നത് വ്യക്തമാക്കുന്നു. സെപ്റ്റംബർ 22ന് പെൺകുട്ടിയിൽനിന്ന് ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തിയയത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തെളിവുകൾ ശേഖരിക്കാൻ സാധിച്ചതായി സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കുറ്റപത്രം അനുസരിച്ച് നാല് പേരാണ് പ്രതികൾ.

സെബ്റ്റംബർ 14നാണ് പെൺകുട്ടി വീടിന് സമീപത്തെ വയലിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായത്. ആശുപത്രിയിലായിരുന്ന പെൺകുട്ടി തുടർന്ന് രണ്ടാഴ്ച മരണത്തോട് മല്ലിട്ടശേഷം വിടവാങ്ങി. സെപ്റ്റംബർ 30ന് ബന്ധുക്കളെ അനുവാദം പോലും വാങ്ങാതെയാണ് അർധരാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത് . നേരത്തെ കേസന്വേഷണത്തിന് കൂടുതൽ സമയം അലഹബാദ് ഹൈകോടതിയോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജനുവരി 27ന് കേസിൽ വീണ്ടും വാദം കേൾക്കും.

Story Highlights – hathras case cbi submits charge sheet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here