മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ റീ പോളിം​ഗ് അവസാനിച്ചു

മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം ഡിവിഷൻ കിസാൻ കേന്ദ്രയിൽ നടന്ന റീ പോളിം​ഗ് വൈകീട്ട്‌ ആറു മണിക്ക് അവസാനിച്ചു. 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ 79.13 ശതമാനം ആയിരുന്നു രേഖപെടുത്തിയത്.

തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാത്രി 8 മണിക്ക് തന്നെ അറിയാനാകും. തിരൂരങ്ങാടി നഗരസഭ ഓഫിസിൽ വച്ചാണ് വോട്ട് എണ്ണുന്നത്. യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ റീപോളിം​ഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തിരുമാനിച്ചത്. നിലവിൽ യുഡിഎഫ് ഭരണം ഉറപ്പിച്ച നഗരസഭയാണ് തിരൂരങ്ങാടി

വയനാട് സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗ് അവസാനിച്ചു. 6 മണി വരെ 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഡിസംബർ 10ന് ഉണ്ടായ പോളിംഗിനേക്കാൾ 10 വോട്ട് കുറവാണ് ഇത്തവണ പോൾ ചെയ്തത്.

Story Highlights – malappuram wayanad re polling ends

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top