ഫസൽ ​ഗഫൂറിനെതിരെ വീണ്ടും നിക്ഷേപ തട്ടിപ്പ് പരാതി; പൊലീസ് കേസെടുത്തു

എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂറിനെതിരെ വീണ്ടും നിക്ഷേപ തട്ടിപ്പ് പരാതി. തിരൂർ സ്വദേശി ഡോക്ടർ അബ്ദുൽ നാസർ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 420 പ്രകാരം വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.

കോഴിക്കോട് മിനി ബൈപാസിൽ എംഇഎസുമായി ചേർന്ന് സംയുക്ത സംരംഭമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരിൽ എം ഇഎസിൻ്റെ പൂർണ ഉറപ്പിൽ നിക്ഷേപകരിൽ നിന്ന് കോടികൾ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. ഇതിനായി രൂപീകരിച്ച ഫെയർഡീൽ ഹൈൽനെസ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ പ്രവർത്തനവും പദ്ധതിയും പൂർണമായി നിലച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു.

പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ല എന്ന് ആരോപിച്ച് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഡോക്ടർ ഫസൽ ഗഫൂറിനെ പുറമേ മകൻ ഡോക്ടർ പി എ റഹീം, എംഇഎസ് സംസ്ഥാന ജന സെക്രട്ടറി പി ഒ ജെ ലബ്ബ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സമാന പരാതിയിൽ നേരത്തെ കോഴിക്കോട് നടക്കാവ് പൊലീസും കേസെടുത്തിരുന്നു. എന്നാൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത എംഇഎസുമായി സ്വകാര്യകമ്പനികൾക്ക് ഇടപാട് നടത്താൻ ആകില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും വഞ്ചനാ കുറ്റം നിലനിൽക്കില്ലെന്നും ഡോക്ടർ ഫസൽ ഗഫൂർ പ്രതികരിച്ചു.

Story Highlights – Fazal gafoor, MES

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top