സിംഗുവിലെ കർഷകർക്ക് സൗജന്യമായി മുടിവെട്ടാൻ ഹരിയാനയിൽ നിന്നൊരു സലൂൺ ഉടമ

സിംഗുവിലെ കർഷക പ്രക്ഷോഭ മേഖലയിൽ ഭക്ഷണവും വെള്ളവും മാത്രമല്ല, സൗജന്യമായി മുടിവെട്ടുമുണ്ട്. ഹരിയാന കുരുക്ഷേത്ര സ്വദേശി ലാഭ് സിംഗാണ് കർഷകർക്കായി സൗജന്യ സലൂൺ തുറന്നത്.

മുടിവെട്ടണോ? അതോ താടി വൃത്തിയാക്കണോ? ഫേഷ്യലോ മസാജോ ചെയ്യണോ? കഴിഞ്ഞില്ല മുടി കറുപ്പിക്കാനും കളർ അടിക്കാനും വരെ സേവനങ്ങളുമായി താൽക്കാലിക തെരുവ് സലൂൺ റെഡി. ഇതിൽ പേരാണ് കൗതുകം. ക്രേസി ബ്യൂട്ടി സലൂൺ. ദിവസവും നൂറിലേറെ കർഷകരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. സേവനത്തിന് നന്ദി.

രാവിലെ എട്ട് മുതൽ നാല് ജീവനക്കാരെ വച്ചാണ് സലൂണിന്റെ പ്രവർത്തനം. പേരിലുള്ള ലാഭം കർഷകർക്ക് കൊടുക്കാനാണ് വന്നതെന്ന് സലൂൺ ഉടമ ലാഭ് സിംഗ്. കർഷക സഹോദരങ്ങൾക്ക് നീതി ലഭിക്കും വരെ പ്രക്ഷോഭവേദിയിൽ സലൂൺ പ്രവർത്തിപ്പിക്കാനാണ് ലാഭ് സിംഗിന്റെ തീരുമാനം.

Story Highlights – A salon owner from Haryana offers free haircuts to farmers in Singu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top