പിന്നില്‍ ബിജെപിയില്‍ നിന്ന് വന്ന ആള്‍: പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് ബിന്ദു കൃഷ്ണ

bindu krishna poster

പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി കൊല്ലം ഡി സിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. പോസ്റ്ററിന് പിന്നില്‍ ബിജെപിയില്‍ നിന്നു വന്ന ആളാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ബിന്ദു കൃഷ്ണയെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് പ്രതിഷേധ പോസ്റ്ററുകളിലെ ആവശ്യം. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നും പോസ്റ്ററില്‍ ആക്ഷേപിക്കുന്നു.

ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്‍പിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍.

Read Also : ബിന്ദു കൃഷ്ണയ്‌ക്കെതിരെ കൊല്ലത്ത് പോസ്റ്ററുകള്‍

അതേസമയം, കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് മുന്നിലാണ് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യു വിന്റെയും പേരിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍.

‘കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററുകളിലും ഫ്‌ളക്സ് ബോര്‍ഡുകളിലുമുള്ളത്. തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്ളക്സുകളും ഉയര്‍ന്നിരുന്നു.

Story Highlights – bindu krishna, poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top