ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോർപ്പറേഷൻ മേയറാകും

തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയ കോഴിക്കോട് കോര്‍പ്പറേഷനിൽ ഡോ.ബീന ഫിലിപ്പ് മേയറാവും. കപ്പക്കൽ വാർഡിൽ നിന്ന് ജയിച്ച മുസാഫിർ അഹമ്മദാകും പുതിയ ഡെപ്യൂട്ടി മേയർ. സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പലായിരുന്നു ബീന ഫിലിപ്പ്. സിപിഐഎം നേതൃത്വം മുൻകൈയെടുത്താണ് മത്സര രംഗത്തിറക്കിയത്. മേയർ സ്ഥാനാർത്ഥി എന്ന നിലയിലായിരുന്നു ബീന ഫിലിപ്പിനെ പാർട്ടി അവതരിപ്പിച്ചത്. പെറ്റമ്മൽ വാർഡിൽ നിന്നായിരുന്നു ബീന ഫിലിപ്പിന്റെ വിജയം.
കപ്പക്കല്‍ ഡിവിഷനിലെ കൗണ്‍സിലറും സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമാണ് മുസാഫിര്‍ അഹമ്മദ്. കഴിഞ്ഞ കൗണ്‍സിലിലും അംഗമായിരുന്ന മുസാഫിര്‍ മുൻ എംഎൽഎ പി.കെ.കുഞ്ഞിൻ്റെ മകനാണ്. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
Story Highlights – Dr, Beena philip, Local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here