യുവനടിക്കെതിരായ അതിക്രമം: മനഃപൂർവം അപമാനിച്ചിട്ടില്ല; അബദ്ധത്തിൽ കൈ തട്ടിയതാകാമെന്ന വാദവുമായി പ്രതികൾ

കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികരിച്ച് പ്രതികൾ. നടിയെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. ജോലി ആവശ്യത്തിനായാണ് ഷോപ്പിം​ഗ് മാളിൽ എത്തിയത്. അബദ്ധത്തിൽ കൈ തട്ടിയതാകാം. കേസിൽ നിയമോപദേശം ലഭിച്ചതിനാലാണ് മാറിനിന്നതെന്നും പ്രതികൾ പറഞ്ഞു.

കൊച്ചി ഷോപ്പിം​ഗ് മാളിലെ ഹൈപ്പർ മാർക്കറ്റിൽവച്ചാണ് നടിയെ കണ്ടത്. ആദ്യം കണ്ടപ്പോൾ നടിയാണെന്ന് മനസിലായില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടെ എടുത്തപ്പോഴാണ് നടിയാണെന്ന് വ്യക്തമായത്. തുടർന്ന് അടുത്ത് പോയി എത്ര സിനിമകളിൽ അഭിനയിച്ചുവെന്ന് ചോദിച്ചു. അതിന് സഹോദരിയാണ് മറുപടി നൽകിയത്. പിന്നീട് തങ്ങൾ അവിടെ നിന്ന് പോയി. പിന്നാലെ നടന്നിട്ടില്ലെന്നും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രതികൾ പറഞ്ഞു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. പ്രതികൾ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

മലപ്പുറം സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് പ്രതികൾ. ഇവരുടെ ദൃശ്യങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Story Highlights – Actress attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top