നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരേ ന്യൂയോർക്കിൽ വജ്രമോഷണക്കേസ്

പിഎൻബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരേ ന്യൂയോർക്കിൽ വജ്രമോഷണക്കേസ്. പത്ത് ലക്ഷം ഡോളർ (7.36 കോടി രൂപ) വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ക്രെഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന രത്‌നങ്ങൾ എൽഎൽഡി ഡയമണ്ട്‌സ് യുഎസ്എയിൽ നെഹാൽ മോദി നേടിയിരുന്നു. എന്നാൽ, ഇത് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ജില്ലാ അറ്റോർണി സി വാൻസ് ജൂനിയർ ഡിസംബർ 18 ന് മാൻഹട്ടൻ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ബെൽജിയം വ്യാപാരിയായ നേഹൽ മോദിയും പിഎൻബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന പ്രതിയാണ്.

/sto

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top