കോൺഗ്രസിനെ രക്ഷിക്കാൻ കെ. സുധാകരനെ തിരിച്ചു വിളിക്കണം; ആലപ്പുഴയിലും ഫ്ലക്സ് ബോർഡ് പ്രതിഷേധം

ആലപ്പുഴ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഫ്ലക്സ് ബോർഡ് പ്രതിഷേധം. ജില്ലാ കോൺഗ്രസ് നേതൃത്വത്തെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ആലപ്പുഴ ഡിസിസി ഓഫിസിന് മുന്നിൽ ഇന്നലെ രാത്രിയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
കെ. സുധാകരന്റെ ചിത്രം പതിച്ചതാണ് ഫ്ലക്സ് ബോർഡ്. കോൺഗ്രസിനെ രക്ഷിക്കാൻ കെ സുധാകരനെ വിളിക്കണമെന്നാണ് ആവശ്യം. ആലപ്പുഴ ഡിസിസിയെ പിരിച്ചുവിടണമെന്നും പുതിയ നേതൃത്വം വരണമെന്നും ഫ്ലക്സിൽ ആവശ്യപ്പെടുന്നുണ്ട്.
കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും പേരിലായിരുന്നു ബോർഡ് വച്ചത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here