എൻസിപിയുടെ പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

ഇടതുമുന്നണിയിൽ പാലാ സീറ്റിൽ അവകാശവാദം ശക്തമായിരിക്കെ, കോട്ടയത്ത് എൻസിപിയുടെ പൊതുപരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. എൻസിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിച്ച ഉമ്മൻചാണ്ടി ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകനായിരുന്നു തോമസ് ചാണ്ടിയെന്നു അനുസ്മരിച്ചു.

പാലാ സീറ്റിൽ എൽഡിഎഫിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നടന്ന പരിപാടിയിലാണ് ഉദ്ഘാടകാനായി ഉമ്മൻചാണ്ടിയെത്തിയത്. എൻസിപിയുടെ മുന്നണി മാറ്റത്തിന്റെ സൂചനയാണോ ഉമ്മൻചാണ്ടിയെ ഉദ്ഘാടകനാക്കിയതെന്നാണ് അറിയാനുള്ളത്. പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന എൻസിപി നിലപാടിന് പിന്നാലെ പാർട്ടി എൽഡിഎഫ് വിട്ടേക്കുമെന്ന സൂചനകളും സജീവമായിരുന്നു.

Story Highlights – Former Chief Minister Oommen Chandy inaugurated the NCP’s public program

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top