Advertisement

പ്രതികൾ ഇന്ന് തന്നെ കീഴടങ്ങും : അഭിഭാഷകൻ ബെന്നി

December 20, 2020
Google News 2 minutes Read
kochi shopping mall actress attack culprits surrender today

കൊച്ചിയിൽ നടിയെ അപമാനിച്ച കേസിലെ പ്രതികൾ ഇന്ന് തന്നെ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകൻ ബെന്നി തോമസ്. കളമശേരിയിൽ എത്തി അന്വേഷണ സംഘത്തിന് മുന്നിലാണ് പ്രതികൾ കീഴടങ്ങുക. അഭിഭാഷകനും കുടുംബവും കളമശേരിയിലേക്ക് പുറപ്പെട്ടു. അന്വേഷണ സംഘവും കളമശേരിയിലേക്ക് പുറപ്പെട്ടു.

മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിൻഷാദ് ,ആദിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്യാൻ കളമശേരി സിഐയും സംഘവും പെരിന്തൽമണ്ണയിലെത്തിയിരുന്നു. മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലന്നും നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് പ്രതികളുടെ പ്രതികരണം.

കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്. സംഭവശേഷം മെട്രോയിൽ കയറിയ പ്രതികൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലബാറിലേക്ക് ട്രെയിൻ കയറിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെരിന്തൽമണ്ണയിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ റിൻഷാദും ആദിലും മാധ്യമങ്ങൾക്ക് മുന്നിലെത്തി.ജോലി ആവശ്യത്തിനാണ് കൊച്ചിയിൽ എത്തിയതെന്നും ലുലുമാളിൽ വച്ച് അബദ്ധത്തിൽ കൈ തട്ടിയത് ആണെന്നും വിശദീകരിച്ചു.

പ്രതികളുടെ വാദങ്ങൾക്ക് വിരുദ്ധമാണ് സിസിടിവി ദൃശ്യങ്ങളും എറണാകുളത്തെ സഞ്ചാരവും. പ്രശ്നം ചർച്ചയായതോടെ അഭിഭാഷകരെ സമീപിച്ച് ഒളിവിൽ പോയ പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നു എന്നാണ് വിവരം. നടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്താരിക്കുന്നത്. വൈകാതെ നടിയുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

Story Highlights – kochi shopping mall actress attack culprits surrender today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here