നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മേക്കപ്പ്മാൻ മരിച്ചു

നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മേക്കപ്പ്മാൻ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിയും സിനിമാ താരം നിവിൻ പോളിയുടെ അസിസ്റ്റന്റ് മേക്കപ്പ് മാനുമായിരുന്ന ഷാബു പുൽപ്പള്ളിയാണ് മരിച്ചത്.
വയനാട് ശശിമലയിലെ വീട്ടിൽ നക്ഷത്രം തൂക്കാൻ മാവിൽ കയറുന്നതിനിടയിൽ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിനിമ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്. സംസ്‌കാരം ഉച്ചയ്ക്ക് 2 ന്.
Story Highlights – makeup man shabu pulppally passedaway
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here