കാസർ​ഗോട്ട് വോട്ട് ചെയ്യാത്തതിന് മുസ്ലിം ലീ​ഗ് പ്രവർത്തകരുടെ അതിക്രമം; വീട് കയറി ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്

muslim league attack

കാസർ​ഗോട്ട് വോട്ട് ചെയ്യാത്തതിന്റെ പേരിൽ മുസ്ലിം ലീ​ഗ് പ്രവർത്തകരുടെ അതിക്രമം. സംഘടിച്ചെത്തിയ പ്രവർത്തകർ വീട് ആക്രമിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് അതിക്രമം നടന്നത്. കല്ലൂരാവ് സ്വദേശിനി ജെസീനയുടെ വീടിന് നേരെയായിരുന്നു ആക്രമണം. മുസ്ലിം ​ലീ​ഗ് പ്രവർത്തകർ വീട്ടു സാധനങ്ങൾ അടിച്ചു തകർത്തു.

കല്ലൂരാവിയിലെ 36-ാം വാർഡിൽ ലീ​ഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ജെസീനയും കുടുംബവും വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുന്നത് ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Story Highlights – Local body election, Muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top