ജയ് ശ്രീറാം വിളിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍; മതേതരത്വം പുലരട്ടെയെന്ന് സിപിഐഎം കൗണ്‍സിലര്‍മാര്‍; പാലക്കാട് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ പ്രതിഷേധം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നാടകീയ സംഭവങ്ങള്‍. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയിടത്ത് ദേശീയ പതാക ഉയര്‍ത്താന്‍ സിപിഐഎം കൗണ്‍സിലര്‍മാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. മതേതരത്വം പുലരട്ടെ എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം കൗണ്‍സിലര്‍മാര്‍ എത്തിയത്.
ഇതിനിടെ സിപിഐഎം കൗണ്‍സിലര്‍മാര്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്ത് എത്തി. സിപിഐഎം അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണെന്ന് പറഞ്ഞാണ് ബിജെപി രംഗത്ത് എത്തിയത്. ജയ്ശ്രീറാം മുദ്രാവാക്യവുമായാണ് ബിജെപി നേതാക്കള്‍ സിപിഐഎമ്മിനെതിരെ പ്രകടനം നടത്തുന്നത്. ബിജെപി സംസ്ഥാന നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായി എന്‍. ശിവരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനം നടത്തിയത്.
Story Highlights – Protest in front of Palakkad Municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here