Advertisement

ബനാന റിപബ്ലിക് അല്ല ഫെഡറൽ റിപബ്ലിക്; കാർഷിക നിയമം കേരളത്തിൽ നടപ്പാക്കില്ല: മന്ത്രി വിഎസ് സുനിൽ കുമാർ

December 22, 2020
Google News 2 minutes Read
Agriculture law will not be implemented in Kerala: Minister VS Sunil Kumar

എന്ത് വെല്ലുവിളി നേരിട്ടാലും കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ബനാന റിപബ്ലിക് അല്ല ഫെഡറൽ റിപബ്ലിക്കെന്നും ബദൽ നിയമത്തെപറ്റിയുള്ള കാര്യം ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി വിഎസ് സുനിൽ കുമാറിന്റെ പ്രതികരണം.

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയും മന്ത്രി വിമർശിച്ചു. ഗവർണർ അധികാരം ദുരുപയോഗം ചെയ്തുവെന്നും ഒരു ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഇതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗ തീരുമാനത്തിൽ വിവേചനാധികാരമില്ലെന്നും സർക്കാരിൻ്റെ അഭിപ്രായം രേഖപ്പെടുത്തേണ്ട നിർണായ ഘട്ടത്തിലാണ് നിഷേധം ഉണ്ടായതെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. ഗവർണറുടെ നിലപാട് നിയമപരമായി ചോദ്യം ചെയ്ത് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story highlights: Agriculture law will not be implemented in Kerala: Minister VS Sunil Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here