നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ​ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാൻ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനേയും ഭാര്യയേയും ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

നെയ്യാറ്റിൻകര കോടതിയിൽ അയൽവാസിയായ വസന്തയുമായി രാജന് ഭൂമി സംബന്ധമായ തർക്കം നിലനിന്നിരുന്നു. ഈ ഭൂമിയിൽ
അടുത്തിടെ രാജൻ വച്ചുകെട്ടിയ താത്ക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവ സമയത്ത് പിടിച്ചുമാറ്റാൻ ശ്രമിച്ച ഭാര്യ അമ്പിളിക്ക് പുറമേ ഗ്രേഡ് എസ്ഐ അനിൽകുമാറിനും പൊള്ളലേറ്റു. ഇദ്ദേഹത്തിന്റെ പരുക്ക് സാരമല്ല.

Story Highlights – Suicide attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top