‘ഉപ്പും മുളകും’ മുന്‍തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളി സിനിമ സംവിധായകനാകുന്നു
ഫ്‌ളവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ ജനപ്രിയ പരമ്പരയുടെ തിരക്കഥാകൃത്തായിരുന്ന അഫ്‌സല്‍ കരുനാഗപ്പള്ളി സംവിധായകനാകുന്നു. ആദ്യ സംവിധാന സംരംഭത്തിന് തിരക്കഥ ഒരുക്കുന്നത് ഡിനോയ് പൗലോസാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയുടെ തിരക്കഥകൃത്താണ് ഡിനോയ് പൗലോസ്. മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു. ചെല്ലാനം, വൈപ്പിന്‍, വരാപ്പുഴ, പറവൂര്‍ പ്രദേശവാസികള്‍ ആയ യുവാക്കളെയും(23-27) പുരുഷന്മാരെയും (40-55)ആണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. താത്പര്യമുള്ളവര്‍ ഒരു മിനിറ്റ് പെര്‍ഫോമന്‍സ് വിഡിയോയും മൂന്ന് ഫോട്ടോയും അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി, ഫോണ്‍ നമ്പര്‍- 7736271698, ഇ-മെയില്‍: marikarfilimscastingcall@gmail. com
Story Highlights – afsal karunagapally, casting call, uppum mulakum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here