ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മെസി

ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇട്ട് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി. ബാഴ്‌സലോണയ്ക്കായി മെസി ഇതുവരെ നേടിയത് 644 ഗോളാണ്.
Read Also : ‘മെസി എന്റെ ശത്രുവല്ല, ഞങ്ങൾ തമ്മിൽ ആത്മാർത്ഥമായ ബന്ധമാണ് ഉള്ളത്’; ക്രിസ്ത്യാനോ റൊണാൾഡോ
റിയല്‍ വല്ലഡോലിഡിന് എതിരെ ഇന്നലെ നടന്ന മത്സരത്തിലായിരുന്നു മെസി തന്റെ 644ാം ഗോള്‍ നേടിയത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ പെലെയുടെ റെക്കോര്‍ഡ് ആണ് മെസി മറികടന്നത്. സാന്റോസിന് വേണ്ടിയായിരുന്നു പെലെയുടെ നേട്ടം. 643 ഗോളാണ് പെലെ 1956- 1974 കാലഘട്ടത്തില്‍ ക്ലബിനായി നേടിയത്. 19 സീസണുകളില്‍ താരം ക്ലബിനായി ബൂട്ടുകെട്ടി.
മെസി 2005ല്‍ ആണ് ബാഴ്‌സയ്ക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗോള്‍ നേടിയത്.പത്ത് ലാലിഗ ചാമ്പ്യന്‍ഷിപ്പുകളും നാല് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലും ക്ലബിനായി മെസി നേടി. ജനുവരിയില്‍ ക്ലബുമായുള്ള കോണ്‍ട്രാക്ട് അവസാനിക്കാനിരിക്കെയാണ് താരത്തിന്റെ നേട്ടം.
Story Highlights – lionel messi, record, pele
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here