കോണ്‍ഗ്രസില്‍ അഴിച്ചുപണി; നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ നിര്‍ദേശം

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി. സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാനാണ് തീരുമാനമായത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെയാണ് മാറ്റുക.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ തോല്‍വിയുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. കോഴിക്കോട്, തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലെല്ലാം ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നാണ് നിര്‍ദേശം. ആദ്യഘട്ടത്തില്‍ നാല് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെയാകും മാറ്റുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

Story Highlights – Proposal to change DCC presidents in four districts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top