Advertisement

തിരിച്ചറിവുകൾ

December 23, 2020
Google News 1 minute Read

..

ജിന്റു ജോർജ്/കവിത

കൊച്ചി ഇൻഫോപാർക്കിൽ എഞ്ചിനീയറാണ് ലേഖിക

ജനനം

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു വന്നത്
വീണ്ടും ഇരുട്ടിലേക്ക് മടങ്ങിപോകാനായിരുന്നു.
അതിനിടയിൽ കാലം കരുതിവെച്ചതു
വിലാപവും പല്ലുകടിയും മാത്രം
മുഴങ്ങികേട്ടതു,
ആദാമിന്റെ തേങ്ങലും
മുപ്പതു വെള്ളിനാണയങ്ങളുടെ കിലുക്കവും മാത്രം

ജീവിതം

കണ്ണാടിക്കൂട്ടിലെ മധുരപലഹാരങ്ങൾ
കണ്ടപ്പോളാണ് എനിക്കും
വിശപ്പുണ്ടെന്നു ഞാൻ അറിഞ്ഞത്
മഴ പെയ്തപ്പോളാണ് അതുവരെ
വെയിലായിരുന്നു എന്നറിഞ്ഞത്
ഉണർന്നപ്പോളാണ് ഞാനും
ഉറങ്ങുകയായിരുന്നു എന്നറിഞ്ഞത്
മരിച്ചപ്പോളാണ് എനിക്കും
ജീവനുണ്ടായിരുന്നു
എന്ന് ഞാനറിഞ്ഞത്

പ്രണയം

നുണകളുടെ ലോകത്തെ
ഞാൻ പ്രണയമെന്നു വിളിച്ചു
കാരണം,
എന്റെ പ്രണയമായിരുന്നു
ഏറ്റവും വലിയ നുണ
പ്രണയമേ
ദ്രവിച്ചു തുടങ്ങിയ എന്റെ ചിന്തകളെ
നീ ഒരു പെട്ടിയിലടയ്ക്കുക്ക
മുഷിഞ്ഞു തുടങ്ങിയ നിന്റെ റീത്ത്
അതിന് കാവലായിരിക്കട്ടെ

മരണം

മരണം,
നിന്നെ കണ്ടവരുണ്ട്
നിന്നെ അനുഭവിച്ചവരുണ്ട്
നിന്നെ പ്രണയിച്ചവരുണ്ട്
നിന്നെ കാത്തിരുന്നവരുണ്ട്
ഒരിക്കൽ നീ എന്നോട് ചോദിച്ചു
“നീ എന്നെ സ്നേഹിക്കുന്നുവോ”
“ഉവ്വ് ” ഞാനുത്തരം പറഞ്ഞു
“എത്രത്തോളം “
“എന്റെ മരണം വരെ “
പച്ച കലർന്ന മഞ്ഞനിറമുള്ള
പ്രിയ മരണമേ ,
തീറെഴുതപെടാത്ത ജീവനാണ്
നീയെന്നുള്ള സത്യം
എന്റെ മരണം വരെയും
ഒരു നുണയായിരുന്നു
കല്ലുവച്ച നുണ

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights – Readers Blog, Thiricharivukal, Poem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here