ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിജെപി സംസ്ഥാന ഭാരവാഹി യോഗം, സംഘപരിവാര്‍ സംഘടനകളുടെ സംയുക്ത യോഗം എന്നിവയ്ക്ക് പിന്നാലെയാണ് കോര്‍കമ്മിറ്റി ചേരുന്നത്.

ഇന്ന് ചേരുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്‍ പങ്കെടുക്കും. ശോഭാ സുരേന്ദ്രന്‍ വിഷയം, ഗ്രൂപ്പ് തിരിച്ച് പദവികള്‍ നല്‍കല്‍, സംസ്ഥാന അധ്യക്ഷന്റെ ഏകാധിപത്യ പ്രവണത തുടങ്ങിയവ കൃഷ്ണദാസ് വിഭാഗം കോര്‍കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കും.

അതേസമയം, കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ പാര്‍ട്ടിയുടെ മികച്ച പ്രകടനമെന്ന നിലയില്‍ ആരോപണങ്ങളെ പ്രതിരോധിക്കാനാകും ഔദ്യോഗിക പക്ഷം ശ്രമിക്കുക. തെരഞ്ഞെടുപ്പ് സമയത്തെ പരസ്യ പ്രസ്താവനകളുടെ പേരില്‍ ശോഭാ സുരേന്ദ്രനെയും, പി.എം. വേലായുധനേയും പ്രതിസ്ഥാനത്ത് നിര്‍ത്താനും നീക്കമുണ്ട്. ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാതിരുന്നതും ഉയര്‍ത്തിക്കാട്ടും.

Story Highlights – BJP state committee meeting in Kochi today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top