Advertisement

യുഎഇയില്‍ 1,311 പേര്‍ക്ക് കൂടി കൊവിഡ്

December 24, 2020
Google News 1 minute Read
coronavirus uae

യുഎഇയില്‍ വ്യാഴാഴ്ച 1,311 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,98,435 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 647 പേരാണ് ആകെ മരണപ്പെട്ടത്.

1,495 പേരാണ് രോഗമുക്തി നേടിയത്. 1,74,479 പേരാണ് ആകെ രാഗമുക്തരായത്. 23,309 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 138,914 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതുവരെ 1.98 കോടി കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Story Highlights – covid 19, coronavirus, uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here