ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (24-12-2020)

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു
ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്ന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും രോഗം സ്ഥിരീകരിച്ചാല്‍ വൈറസിന്റെ സ്വഭാവം കണ്ടെത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആറ് ലാബുകളും ഇതിനായി സജ്ജമാക്കി.
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക.
എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഡിസംബര്‍ 28ന് ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം തികയുന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ നീക്കം. കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ എം.ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാകും.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം: രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് എംപിമാരും രാഹുലിനൊപ്പം ഉണ്ടാകും. ചീഫ് വിപ്പ് കൂടിയായ കൊടിക്കുന്നില്‍ സുരേഷിനാണ് പരിപാടിയുടെ എകോപന ചുമതല. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമാഹരിച്ച ഒപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നിവേദനം.
Story Highlights – today headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here