‘ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ’; നടൻ അനിലിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്

actor anil last fb post

നടൻ അനിൽ അവസാനമായി കുറിച്ചത് സംവിധായകൻ സച്ചിയെ കുറിച്ച്. താൻ മരിക്കുവോളം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ കവർ ചിത്രമായി സച്ചിയുടെ ചിത്രമുണ്ടാകും എന്നായിരുന്നു പോസ്റ്റിലെ വരികൾ.

ഇന്ന് രാവിലെയാണ് പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ അനിൽ മരിക്കുന്നതിന് എട്ട് മണിക്കൂറുകൾക്ക് മുൻപാണ് സംവിധായകൻ സച്ചിയെ കുറിച്ച് പോസ്റ്റ് കുറിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ തന്റെ പൊലീസ് വേഷം സച്ചിയെ തന്നെ അനുകരിക്കുകയായിരുന്നുവെന്നും അനിൽ പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .

ഇന്ന് വൈകീട്ട് 7 മണിയോടെയാണ് നടൻ അനിൽ നെടുമങ്ങാടിന്റെ മരണവാർത്ത പുറത്തുവരുന്നത്. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെട്ട് മുങ്ങി മരിക്കുകയായിരുന്നു താരം.

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…

Posted by Anil P. Nedumangad on Thursday, 24 December 2020

1972ൽ നെടുമങ്ങാട് ജനിച്ച അനിൽ കൈരളി ടിവി, ഏഷ്യാനെറ്റ്, ജൈഹിന്ദ്, തുടങ്ങി നിരവധി ടെലിവിഷൻ ചാനലുകളിൽ അവതാരകനായും പ്രോ​ഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ആമി, പാവാട, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Story Highlights – actor anil last fb post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top