മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

Makkal Neeti Mayyam General Secretary joins BJP

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി എ അരുണാചലമാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അരുണാചലം ബിജെപിയില്‍ ചേര്‍ന്നത്. പിഎംകെ സോഷ്യല്‍മീഡിയ കോ ഓര്‍ഡിനേറ്റര്‍ ചോഴന്‍ കുമാറും ബിജെപിയില്‍ ചേര്‍ന്നു. ഇരുവര്‍ക്കും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചു.

കര്‍ഷക സമരത്തെ കമല്‍ഹാസന്‍ പിന്തുണച്ചതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് അരുണാചലം മാധ്യമങ്ങളോട് പറഞ്ഞു. ‘പഞ്ചാബിലും ഹരിയാനയിലും ഒഴികെ, കര്‍ഷകരുടെ പ്രക്ഷോഭത്തിന് എവിടെയും പിന്തുണയില്ല. ഇത് രാഷ്ട്രീയ ശക്തികള്‍ പ്രേരിപ്പിച്ച പ്രക്ഷോഭമാണ് ‘ അരുണാചലം പറഞ്ഞു. അരുണാചലത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതായി എംഎന്‍എം വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രന്‍ പറഞ്ഞു.

Story Highlights – Makkal Neeti Mayyam General Secretary joins BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top