നടന്‍ അനില്‍ നെടുമങ്ങാടിന്റെ സംസ്‌കാരം നടന്നു

actor anil nedumangad cremated

നടന്‍ അനില്‍ നെടുമങ്ങാടിന്റെ സംസ്‌കാരം തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍ നടന്നു. ഭാരത് ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

സിനിമാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനിൽ നെടുമങ്ങാടിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. നെടുമങ്ങാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.

ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ നെടുമങ്ങാട് അപകടത്തിൽപ്പെട്ടത്. ജോജു ജോര്‍ജ്ജ് നായകനായ പീസ് എന്ന സിനിമയുടെ ലൊക്കേഷന്‍ കാണാനായിരുന്നു മലങ്കരയിലേക്കുള്ള യാത്ര.

സുഹൃത്തുക്കള്‍ക്കൊപ്പം ഒഴിവ് സമയം ചെലവിടുന്നതിനിടെ ജലാശയത്തിലെ ചെളിയില്‍ പെട്ടു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights – actor anil nedumangad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top